പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആറാം മെഡല്‍; ഗുസ്തിയില്‍ അമന്‍ ഷെഹ്‌റാവത്തിന് വെങ്കലം

പാരിസ്: പാരിസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ആറാം മെഡല്‍. പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പോര്‍ട്ടറിക്കോ താരത്തിനെതിരെ അമന്‍ സെഹ്‌റാവതാണ് വെങ്കല മെഡല്‍ നേടിയത്. ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമന്റെ വിജയം.

പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും തകര്‍പ്പന്‍ വിജയങ്ങളോടെ മുന്നേറിയ അമന്‍, സെമിയില്‍ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗൂച്ചിയാണ് 21ക്കാരനായ അമനെ തോല്‍പ്പിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top