കോട്ടയം: ഒരു മാസത്തെ നീണ്ട കണ്ണീരിനും കാത്തിരിപ്പിനും ശേഷം എസ്. ശ്രീജ ഇന്നലെ മനസ്സു നിറഞ്ഞു ചിരിച്ചു. സപ്ലൈകോ അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജോലിക്കുള്ള അഡൈ്വസ് മെമ്മോ പി.എസ്.സി ഓഫിസില്‍ നിന്ന് ഇന്നലെ ശ്രീജ ഏറ്റുവാങ്ങി.. റാങ്ക് പട്ടികയിലുള്ളവര്‍ ശ്രീജയുടെ പേരില്‍ വ്യാജ സമ്മതപത്രം ഹാജരാക്കിയതിനെത്തുടര്‍ന്നാണു ജോലി കൈവിട്ടുപോയത്.
ഭര്‍ത്താവ് ആര്‍. സുരേഷിനൊപ്പം ജില്ലാ പി.എസ്.സി ഓഫിസില്‍ എത്തിയാണ് ശ്രീജ നിയമന ശുപാര്‍ശ കൈപ്പറ്റിയത്. എവിടെയാണ് നിയമനമെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷനാണ് അറിയിപ്പു നല്‍കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ നിയമന ഉത്തരവ് ലഭിക്കുമെന്ന് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.




