കുണ്ടൂര്‍ ഉസ്താദ് ഉറൂസ് സമാപിച്ചു

Kundur Ustad Urus completed

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: കുണ്ടൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ 16-ാമത് ഉറൂസ് മുബാറകിന് സമാപനം. സമാപന സമ്മേളനം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ഥന നടത്തി. ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഹജ്ജ് – വഖ്ഫ് കാര്യ മന്ത്രി വി അബ്ദുര്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ബൂഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി, അലി ബാഖവി ആറ്റുപുറം, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് നിസാമുദ്ദീന്‍ ഫാളിലി കൊല്ലം പ്രസംഗിച്ചു. സയ്യിദ് ഫള് ല്‍ ജിഫ്രി കുണ്ടൂര്‍, എന്‍ പി ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍, അബൂബക്കര്‍ അഹ്‌സനി തെന്നല, എന്‍ എം ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കുണ്ടൂര്‍ ഗൗസിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠം പൂര്‍ത്തിയാക്കിയ ഹാഫിളുകള്‍ക്ക് ചടങ്ങില്‍ സനദ് നല്‍കി
നേരത്തെ നടന്ന ഖത്മുല്‍ ഖുര്‍ആന്‍ ജല്‍സക്ക് അബ്ദുലത്തീഫ് സഖാഫി മമ്പുറം, അശ്‌റഫ് സഖാഫി വെണ്ണക്കോട്, അക്ബര്‍ അഹസനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന പ്രാര്‍ഥനക്ക് സയ്യിദ് തുറാബ് ബാഖവി പാണക്കാട് നേതൃത്വം നല്‍കി.

ദിക്ര്‍ വാര്‍ഷിക സദസ്സിന് കുറുക മുഹമ്മദ്ക്കുട്ടി മുസ്ലിയാര്‍, ബാവ ഹാജി കുറുക, മജീദ് മുസ്ലിയാര്‍ കുറുക്കോള്‍ നേതൃത്വം നല്‍കി.
കുണ്ടൂര്‍ ഉസ്താദിന്റെ മകന്‍ കുഞ്ഞുവിന്റെ ഖബര്‍ സിയാറത്തും നടന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •