താനൂരില്‍ പെരുമ്പാമ്പിനെ പിടികൂടി

താനൂര്‍:  മുക്കോലയില്‍ പെരുമ്പാമ്പിനെ പിടികൂടി. ശിവാജി വളയത്ത് എന്നയാളുടെ വീട്ടുവളപ്പില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വെള്ളിയാഴ്ചയാണ് സംഭവം.

പെരുംപാമ്പിന് പത്തടിയോളം നീളവും ഏകദേശം 25 കിലോ ഭാരവും ഉണ്ട്

മലപ്പുറം ജില്ലാ ട്രോമോകെയറിന്റെ താനൂര്‍ യൂണിറ്റാണ് നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടിയത്. അബ്ബാസ് താനൂര്‍, റസാഖ് താനൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

പെരുമ്പാമ്പിനെ താല്‍ക്കാലികമായി പരപ്പനങ്ങാടി ട്രോമാകെയര്‍ യൂണിറ്റ് ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് പെരുമ്പാമ്പിനെ ഫോറസ്റ്റിന് കൈമാറും.

Share news
error: Content is protected !!
Scroll to Top