Section

malabari-logo-mobile

ഇന്ന് ശ്രീനാരായണ ഗുരു ജയന്തി; കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ ആഘോഷം

HIGHLIGHTS : Today is Sree Narayana Guru Jayanti; Celebration with restrictions in the Covid background

ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മവാര്‍ഷികം ഇന്ന്. കൊവിഡ് പശ്ചാത്തലത്തില്‍ വര്‍ക്കല ശിവഗിരിയില്‍ മാത്രമാണ് ആഘോഷം. ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പതാക ഉയര്‍ത്തും. ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി ഗുരുകുലത്തില്‍ രാവിലെ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഒരുപീഠയും എറുമ്പിന് പോലും വരുത്തരുതെന്ന് ഓതിയ പരമകാരുണ്യാവാനായ മഹാഗുരു. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യനെന്ന് ഇന്നും എന്നും പ്രസക്തമായ ആപ്തവാക്യം മനുഷ്യരോട് പറഞ്ഞുനടന്ന ഗുരു. എല്ലാത്തരം സാമൂഹ്യതിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ വ്യക്തി…

sameeksha-malabarinews

മനുഷ്യവംശത്തിന്റെ യാത്രാവഴികളില്‍ ഒരു കിടാവിളക്കായി ശ്രീനാരായണഗുരു പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നു. വിഭാഗീതയകളില്ലാത്ത, ഒരുതരത്തിലുമുള്ള വേലിക്കെട്ടുകളില്ലാത്ത യോഗമായിരുന്നു ഗുരുവിന്റെ സ്വപ്നം. എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. മാവിലയുടെ ആകൃതിയിലുള്ള വലിപ്പച്ചെറുപ്പം പ്രകൃതിയില്‍ ഇല്ലെന്നുപറഞ്ഞ ഗുരുവിന്റെ ദര്‍ശനങ്ങളുടെ മഹത്വം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇനി വരുന്ന തലമുറകള്‍ക്കും ആ ദര്‍ശനങ്ങള്‍ പകര്‍ന്നുനല്‍കാന്‍ മനുഷ്യരാശിക്ക് കഴിയണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!