Section

malabari-logo-mobile

ശ്രീലങ്ക പ്രക്ഷുബ്ധം; തമിഴ്‌നാട്, കേരള തീരങ്ങളിലേക്ക് അഭയാര്‍ത്ഥി പാലായനമുണ്ടായേക്കാമെന്ന് രഹസ്യാന്വേഷക സംഘം

HIGHLIGHTS : ചെന്നൈ; ശ്രീലങ്ക പ്രസിഡന്റ് നാടുവിടുകയും, പ്രധാനമന്ത്രി രാജിവക്കുകയും ചെയ്ത അതീവ ഗുരതര സാഹചര്യത്തില്‍. ഒരു ആഭ്യന്തരകലാപത്തിലേക്ക് ശ്രീലങ്ക വഴിതിരിയ...

ചെന്നൈ; ശ്രീലങ്ക പ്രസിഡന്റ് നാടുവിടുകയും, പ്രധാനമന്ത്രി രാജിവക്കുകയും ചെയ്ത അതീവ ഗുരതര സാഹചര്യത്തില്‍. ഒരു ആഭ്യന്തരകലാപത്തിലേക്ക് ശ്രീലങ്ക വഴിതിരിയുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യ.

ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട് കേരള തീരങ്ങളിലേക്ക് വലിയ രീതിയിലുള്ള അഭയാര്‍ത്ഥി പാലായനത്തിന് സാധ്യതയുണ്ടാകുമെന്ന് തമിഴ്‌നാട് രഹസ്യാന്വേഷക സംഘം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യയോട് ഏറ്റവും അടുത്ത് കിടക്കുന്നത് ശ്രീലങ്കയിലെ തലൈമന്നാറാണ്.

sameeksha-malabarinews

ശ്രീലങ്കയിലെ പുതിയ സംഭവവികാസങ്ങളോട് ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ശ്രീലങ്കയില്‍ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. ശനിയാഴ്ച ബാരിക്കേഡുകശള്‍ തകര്‍ത്തും മതില്‍ തകര്‍ത്തുമല്ലാം ജനങ്ങള്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സയുടെ വസതിയിലേക്കും ഓഫീസിലേക്കും ഇരച്ചുകയറിയത്. പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് അദ്ദേഹം രാജ്യം വിട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!