കെ വിജയൻ മാസറ്റര്‍(73) നിര്യാതനായി

മൂന്നിയൂർ: വെളിമുക്ക് പാലക്കലിൽ ‘അക്ഷര’ ത്തിൽ കെ വിജയൻ (73) നിര്യാതനായി. പാറക്കടവ് ജി യു പി  സ്കൂൾ  പ്രധാനധ്യാപകനായിരുന്നു. കെ ജി ടി എ  സബ്ജില്ല സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. കെ എസ് ടി എ യുടെ പ്രഥമ പരപ്പനങ്ങാടി സബ്ജില്ലാ സെക്രട്ടറിയാണ് . പുരോഗമന കലാ സാഹിത്യ സംഘം തിരൂരങ്ങാടി ഏരിയാ പ്രസിഡന്റ്, കേരള ശ്രസ്ത്ര സാഹിത്യ പരിഷത്തിന്റെ തിരൂരങ്ങാടി മേഖലാ പ്രസിഡന്റ് , തിരൂരങ്ങാടി താലൂക്ക് ഗവൺമെന്റ് സ്കൂൾ ടീച്ചേസ് കോ ഒപ്പററ്റീവ് സൊസൈറ്റി സെക്രട്ടറി,
ബാലസംഘം മൂന്നിയൂർ പഞ്ചായത്ത് രക്ഷാധികാരി, മൂന്നിയൂർ പഞ്ചായത്ത്  ബാലവേദി സംഘാടകൻ, കേരള സാക്ഷരാ മിഷൻ പ്രോഗ്രാം ഓഫീസർ,
ജനകീയ ആസൂത്രണ പദ്ധതി ജില്ലാ റിസോഴ്സ് പേഴ്സൺ, പാലക്കൽ
ചൈതന്യ വായന ശാല സെക്രട്ടറി,  സഹൃദയ ഗ്രന്ഥശാല സെക്രട്ടറി,
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് മൂന്നിയൂർ പഞ്ചായത്ത് സെക്രട്ടറി, സഫ്ദർ ഹാഷ്മി നാടക വേദി പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. തെരുവുനാടകങ്ങളിലും അമേച്ച്വർ നാടകങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചു. പട്ടാമ്പി വല്ലപുഴയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. പത്തനംതിട്ട അടൂർ സ്വദേശിയാണ്.
ഭാര്യ : ഡി രാജാമണി (റിട്ട. പ്രധാന അധ്യാപിക). മക്കൾ : ആശാ വിജയൻ , അനിലാ വിജയൻ.
മരുമക്കൾ : ഉണ്ണികൃഷ്ണൻ  (വിമുക്ത ഭടൻ), സതീഷ് ( ഓട്ടോമൊബൈൽ എൻജിനിയർ).

Share news
error: Content is protected !!
Scroll to Top