Section

malabari-logo-mobile

പെരുന്നാള്‍തലയുടെ തിരക്കില്‍ നാടും നഗരവും

HIGHLIGHTS : തിരൂരങ്ങാടി കോവിഡ് മഹാമാരിയുടെ ദുരിതകാലം മാറി വന്നെത്തുന്ന ബലിപെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും. തെളിയാത്ത മാനമൊന്നും ബാധിക്കാത്ത തിരിക...

തിരൂരങ്ങാടി കോവിഡ് മഹാമാരിയുടെ ദുരിതകാലം മാറി വന്നെത്തുന്ന ബലിപെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും. തെളിയാത്ത മാനമൊന്നും ബാധിക്കാത്ത തിരിക്കിലാണ് മലബാറിലെ അങ്ങാടികളൊക്കെ.

ത്യാഗത്തിന്റെ സ്മരണകളിരമ്പുന്ന ബലിപെരുന്നാള്‍ ദിനത്തെ വരവേല്‍ക്കാന്‍ നാടാകെ ഒരുങ്ങിക്കഴിഞ്ഞു. ചെറുപട്ടണങ്ങളിലെ വിപണികളല്ലാം ഏറെ നാളുകള്‍ക്ക് ശേഷം സജീവമായിരിക്കുകയാണ്. വസ്ത്രകടകളിലും, ഫാന്‍സി കടകളിലുമാണ് വലിയ തിരിക്ക അനുഭവപ്പെടുന്നത്. പുത്തന്‍ വസ്ത്രങ്ങളും, പാദരക്ഷകളും വാങ്ങിയും, സ്ത്രീകള്‍ മൈലാഞ്ചിയണിഞ്ഞും പെരൂന്നാള്‍ ആഘോഷങ്ങള്‍ക്ക് മൊഞ്ചേകുമ്പോള്‍, ദീര്‍ഘകാലത്തിന് ശേഷം വിപണി സജീവമായതിന്റെ സന്തോഷത്തിലാണ് വ്യാപാരികള്‍.

sameeksha-malabarinews

ആളുകള്‍ കുടംബസമേതം പര്‍ച്ചേസിങ്ങിനായെത്തിയതോടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്തമായി മാളുകളിലും വലിയ തിരക്കുണ്ട്. മലപ്പുറം ജില്ലയില്‍ മഞ്ചേരി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, ചെമ്മാട്, തിരൂര്‍ നഗരങ്ങളിലൊക്കെ നല്ല തിരക്കനുഭവപ്പെടുന്നുണ്ട്.

നാളെ പ്രതികൂല കാലവസ്ഥയായതിനാല്‍ പെരുന്നാള്‍ നമസ്‌കാരത്തിലന് ഈദ്ഗാഹുകള്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. പള്ളികളില്‍ തന്നെ നമസ്‌കാരത്തിനുള്ള സൗകര്യം ഉണ്ടാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!