Section

malabari-logo-mobile

പിന്നേയും പിളര്‍ന്ന് കേരളകോണ്‍ഗ്രസ്: ജോസ് കെ മാണി പുതിയ ചെയര്‍മാന്‍; അംഗീകരിക്കില്ലെന്ന് ജോസഫ്

HIGHLIGHTS : കോട്ടയം കേരളാ കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഇന്ന് കോട്ടയത്ത് നടന്ന ബദല്‍ സംസ്ഥാന സമിതി യോഗം ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. പാര്‍...

കോട്ടയം കേരളാ കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നു. ഇന്ന് കോട്ടയത്ത് നടന്ന ബദല്‍ സംസ്ഥാന സമിതി യോഗം ജോസ്.കെ.മാണിയെ പുതിയ ചെയര്‍മാനായി തെരഞ്ഞെടുത്തു. പാര്‍ട്ടി സെക്രട്ടറി കെ എ ആന്റണി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവ് ഇജെ അഗസ്റ്റി ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. നിര്‍ദ്ദേശത്തെ ഈ സംസ്ഥാനസമിതിയില്‍ പങ്കെടുത്ത മുഴുവന്‍ പേരും പിന്താങ്ങുകയായിരുന്നു. മാണിസാറിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്ന് പ്രവര്‍ത്തകര്‍ക്ക് ജോസ്.കെ. മാണി ഉറപ്പുനല്‍കി.

എന്നാല്‍ ജോസ് കെ മാണി വിളിച്ചുചേര്‍ത്ത യോഗം പാര്‍ട്ടി ഭരണഘടനാവിരുദ്ധമാണെന്ന കടുത്ത നിലപാടില്‍ തന്നെയാണ് ജോസഫ്. പാര്‍ട്ടി പിളര്‍ന്നെന്നും, ആള്‍ക്കൂട്ടമാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തതെന്നും ജോസഫ് വ്യക്തമാക്കി

sameeksha-malabarinews

നിലവിലെ സംസ്ഥാനസമിതിയില്‍ ഭൂരിഭാഗം പേരും ജോസ് കെ മാണിക്കൊപ്പമാണ്. എന്നാല്‍ മൂന്ന് എംഎല്‍എമാര്‍ ജോസഫ് വിഭാഗത്തിനുണ്ട്. മോന്‍സ് ജോസഫും, സിഎഫ് തോമസുമാണവര്‍. റോഷി അഗസ്റ്റിന്‍, എന്‍ ജയരാജന്‍ എന്നീ എംഎല്‍എമാര്‍ ജോസ് കെ മാണിക്കൊപ്പമാണ്.

കെഎം മാണി അന്തരിച്ചപ്പോള്‍ ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കേരളകോണ്‍സിനെ പിളര്‍പ്പിലേക്ക് നയിച്ച അവസാന ഘടകം. ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ പിജെ ജോസഫ് സീറ്റിനുവേണ്ടി വാദിച്ചപ്പോള്‍ മാണി വിഭാഗം അതിനെ അനുകൂലിച്ചിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!