പരപ്പനങ്ങാടിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി കൊടപ്പാളിയില്‍ വെച്ച് കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി : പരപ്പനങ്ങാടി കൊടപ്പാളിയില്‍ വെച്ച് കഞ്ചാവുമായി യുവാവ് പിടിയില്‍. കൊടപ്പാളി സ്വദേശി മുഹമ്മദ് ഇക്ബാലി(30)നെയാണ് പരപ്പനങ്ങാടി എക്‌സൈസ് പിടികൂടിയത്.

ഇയാള്‍ രാത്രിസമയത്തു പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്താറുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ
നിരീക്ഷിച്ചു വരികയായിരുന്നു. ഇയാളില്‍ നിന്നും 150 ഗ്രാം കഞ്ചാവ് പിടികൂടി

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംഒ വിനോദിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ യൂസഫലി, മുരുകന്‍.എസ് നിതിന്‍ ചൊമാരി, നിതിന്‍.എംപി, ജിനുരാജ്.കെ. വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലിഷ എന്നിവര്‍ പങ്കെടുത്തു