Section

malabari-logo-mobile

സമ്പത്തിനെതിരെയുള്ള പോസ്റ്റ് മുക്കി വി.ടി ബല്‍റാം

HIGHLIGHTS : ഫോട്ടാഷോപ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന് കളിയാക്കി പിവി അന്‍വര്‍ പൊന്നാനി : മുന്‍ എംപി സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്ക...

ഫോട്ടാഷോപ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന് കളിയാക്കി പിവി അന്‍വര്‍
പൊന്നാനി : മുന്‍ എംപി സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന എക്‌സ് എംപി ബോര്‍ഡ് വ്യാജമാണെന്ന് തെളിഞ്ഞതോടെ ഈ വിഷയത്തില്‍ തൃത്താല എംഎല്‍എ വി.ടി.ബല്‍റാം ഫേസ്ബുക്കിലിട്ട കുറിപ്പ് മുക്കി.
ഇതോടെ ബല്‍റാമിനെ കണക്കിന് കളിയാക്കി നിലമ്പൂര്‍ എംഎല്‍എയും രംഗത്തെത്തി. ഫോട്ടോഷോപ്പ് ചിത്രത്തിന്റെ നിര്‍മ്മാതാവ് പോസ്റ്റ് മുക്കിയിട്ടുണ്ടെന്നാണ് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ‘അദ്ദേഹത്തിനും അത് ഏറ്റുപിടിച്ച് ഷെയര്‍ ചെയ്ത 900 ഓളം കോണ്‍ഗ്രസ്-ഹരിത ഷൈബര്‍ ഭടന്‍മാര്‍ക്കും സമര്‍പ്പിക്കുന്നു… വാഴ തന്നെ!’ എന്നതായിരുന്നു അന്‍വറിന്റെ ബല്‍റാമിനെതിരായ കുറിപ്പ്.

ഇന്ന് രാവിലെ മുതലാണ് മുന്‍ ആറ്റിങ്ങല്‍ എംപി സമ്പത്തിന്റെ കാറിന്റെ മുന്നില്‍ എക്‌സ് എംപി എന്ന ബോര്‍ഡ് വെച്ച ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഈ ചിത്രം കാണിച്ച് കോണ്‍ഗ്രസ്, ലീഗ്, ബിജെപി സൈബര്‍ വിങ്ങുകള്‍ സമ്പത്തിനെതിരെ രൂക്ഷമായ ആക്രമണമാണ് നടത്തിയത്.

sameeksha-malabarinews

എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത് ‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എം.പിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും’ എന്നായിരുന്നു. കൂടാതെ കാറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ഷാഫി പറമ്പില്‍ എംഎല്‍എയും ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

എ്ന്നാല്‍ ചിത്രം ഫോട്ടോഷോപ്പ് ആണെന്ന് വ്യക്തമായതോടെയാണ് ബല്‍റാം ഒന്നുംപറയാതെ പോസ്‌ററ് മുക്കിയത്.

സമ്പത്തിനെതിരെ വന്ന പോസ്റ്റില്‍ എടുത്തചാടി പ്രതികരിച്ചതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എ ശബരിനാഥ് രംഗത്തെത്തി. വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ചചെയ്യാമെന്നും പക്ഷേ ഇത്തരം കാര്യങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാര്‍ക്കും ഭൂഷണമല്ലെന്നും ശബരീനാഥ് തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു സമ്പത്തും ശബരിനാഥുമുള്‍പ്പടെയുള്ളവര്‍ നില്‍ക്കുന്ന ചിത്രവും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!