മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു: മരിച്ചത് താനൂര്‍ സ്വദേശി

താനൂര്‍: മത്സ്യബന്ധനത്തിനിടെ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണ മത്സ്യത്തൊഴിലാളി മരിച്ചു. താനൂര്‍ എളരാം കടപ്പുറം കോട്ടില്‍ ഇമ്പിച്ചിബാവയുടെ മകന്‍ മുഹമ്മദ് ബാവ (48)യാണ് മരിച്ചത്.

മുഹമ്മദ് ബാവ തൊഴിലെടുക്കുന്ന താജ് മഹല്‍ വള്ളം ഞായറാഴ്ച വൈകിട്ട് പടിഞ്ഞാറേക്കര അഴിമുഖത്ത് മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇയാള്‍ക്ക് നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെതന്നെ വള്ളം കരക്കടുപ്പിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഭാര്യ സുലൈഖ. മക്കള്‍ : സുഹാന, സുഹൈല്‍, സര്‍ജില.
മരുമകന്‍: നവാസ്.
കബറടക്കം തിങ്കളാഴ്ച ഉച്ചക്ക് വടക്കേ ജുമാഅത്ത് പള്ളിയില്‍ നടക്കും.

Share news
error: Content is protected !!
Scroll to Top