കൊളപ്പുറത്തെ സ്പിരിറ്റ് വേട്ട: ഒരാൾകൂടി അറസ്റ്റിൽ

താനൂർ : കൊളപ്പുറത്ത് 20032 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഇടുക്കി വിമലഗിരി കല്ലറക്കൽ വീട്ടിൽ അനിൽകുമാറി (30)നെയാണ് താനൂർ ഡിവൈഎസ്പ‌ി പി പ്രമോദും സംഘവും പിടികൂടിയത്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

2025 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. നിയമാനുസൃതമായ രേഖകളോ അനുമതിയോ ഇല്ലാതെ 626 കന്നാസുകളിലായി 20032 ലിറ്റർ സ്പിരിറ്റ് കർണാടകയിൽനിന്ന് എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കൊളപ്പുറത്തുവച്ച്  പൊലീസ് പിടികൂടി. സംഭവത്തിനുശേഷം ഇയാൾ ഒളിവിലായിരുന്നു. ഇടുക്കിയിൽനിന്നാണ് അറസ്റ്റിലായത്.

തിരൂരങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇതോടെ ഒമ്പതുപേർ പിടിയിലായി. തിരൂരങ്ങാടി ഇൻസ്പെക്ടർ ബി പ്രദീപ്കുമാർ, എസ്ഐ പ്രമോദ്, എഎ സഐ കെ സലേഷ്, സിപിഒമാരായ പ്രകാശ്, ബിജോയ്, അനീഷ്, പ്രവീൺ, അഖിൽരാജ് വിനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top