
ആലപ്പുഴ : ജില്ലാക്കോടതിയിലേക്ക് വിളിച്ച് മുഖ്യ മന്ത്രിയെ വധിക്കുമെന്ന് അറിയിച്ചയാളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി കരലംകുന്ന് ജയരാജ് രാജു(41) ആണ് പിടിയിലായത്.
അമിത മദ്യപാനിയായ പ്രതി രണ്ട് വർഷമായി ആര്യാട് പ്ലാശുകുളത്ത് വാടകയ്ക്കാണ് താമസിക്കുന്നത്. വ്യാഴം പകൽ മൂന്നോടെ ജില്ലാക്കോടതിയിലെ ശിരസ് തദാർ ഓഫീസിലേക്ക് വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് രണ്ടുപേരെ യും കൊലപ്പെടുത്തുമെന്ന് പറഞ്ഞത്.
ജില്ലാ ജഡ്ജിയുടെ പരാതിയിൽ നോർത്ത് പൊലീസാണ് കേസെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



