ബേപ്പൂർ പുലിമുട്ടിൽ തീപിടിത്തം

ഫറോക്ക് : ബേപ്പൂരിൽ പുഷ്പോത്സവത്തിന് എത്തിച്ച ചകിരിച്ചോറിന് തീ പിടിച്ചു. ബേപ്പൂർ മറീന ബീച്ചിനോടനുബന്ധിച്ചുള്ള പുലിമുട്ടിൽ ഉപേക്ഷിച്ച ചകിരിച്ചോറിനാണ് വെള്ളി രാത്രി തീപിടിച്ചത്.

ഡിസംബറിൽ നടന്ന ഫ്ലവർ ഷോയുടെ ഭാഗമായി എത്തിച്ച ചകിരിച്ചോറ്, ഷോയ്ക്ക് ശേഷം പുലിമുട്ടിന്റെ മുകളിൽ ഉപേക്ഷിച്ചതായിരുന്നു. ഇതിനും കടലിൽനിന്ന് അടിഞ്ഞുകൂടിയ മാലിന്യത്തിലേക്കുമാണ് തീ പടർന്നുപിടിച്ചത്.

മീഞ്ചന്തയിൽനിന്ന് സ്റ്റേഷൻ ഓഫീസർ ഇ ശിഹാബുദ്ദീന്റെ നേതൃത്വത്തിൽ എത്തിയ അഗ്നി രക്ഷാസേന ഏറെനേരം വെള്ളം പമ്പ് ചെയ്താണ് തീയണച്ചത്. പുലിമുട്ടിനോട് ചേർന്ന വലിയ കേബിളുകൾ കത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top