Section

malabari-logo-mobile

സ്പിന്നിംഗ് മില്ലില്‍ വാണിജ്യാടിസ്ഥാനത്തില്‍  ഉത്പാദനം: ആദ്യവില്‍പന വ്യവസായമന്ത്രി നിര്‍വഹിച്ചു

HIGHLIGHTS : തിരുവനന്തപുരം:  മാള കെ. കരുണാകരന്‍ മെമ്മോറിയല്‍ സ്പിന്നിംഗ് മില്ലില്‍ ആധുനിക മെഷീനുകള്‍ സ്ഥാപിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചതിന്റെ ആ...

തിരുവനന്തപുരം:  മാള കെ. കരുണാകരന്‍ മെമ്മോറിയല്‍ സ്പിന്നിംഗ് മില്ലില്‍ ആധുനിക മെഷീനുകള്‍ സ്ഥാപിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിച്ചതിന്റെ ആദ്യവില്‍പന വ്യവസായവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു. കിറ്റക്‌സ് കമ്പനി അസി. ജനറല്‍ മാനേജര്‍ റോയി കെ. തോമസ് ആദ്യവില്‍പന ഏറ്റുവാങ്ങി.24 കോടി രൂപ മുടക്കി 5472 സ്പിന്റിലുകളോടെ ആധുനിക മെഷീനുകള്‍ സ്ഥാപിച്ച് 2017 ഡിസംബര്‍ മുതലാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്.

40 ഓളം തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ നലകുന്ന സ്ഥാപനം ദിവസം 800 കിലോ വീതം മാസം 20,000 കിലോ നൂല്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. ഗുണമേന്‍മയുള്ള നൂല്‍ ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ഓര്‍ഡറും ലഭിച്ചിട്ടുണ്ട്.

sameeksha-malabarinews

ചടങ്ങില്‍ സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ ടി.യു. രാധാകൃഷ്ണന്‍, കൈത്തറി ടെക്‌സ്‌റ്റൈയില്‍സ് ഡയറക്ടര്‍ കെ. സുധീര്‍, ടെക്‌സ്‌ഫെഡ് മാനേജിംഗ് ഡയറക്ടര്‍ എം.കെ. സലീം, ധനകാര്യവകുപ്പ് ജോയിന്റ് സെക്രട്ടറി കെ. പ്രദീപ്കുമാര്‍, വ്യവസായ ഡെപ്യൂട്ടി സെക്രട്ടറി കെ. സുനില്‍കുമാര്‍, സ്പിന്നിംഗ് മില്‍ മാനേജര്‍ ഡയറക്ടര്‍ പി.എസ്. രാജീവ് എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!