വേഗപ്പൂട്ട് ബസ്സുകള്‍ക്കിനി പരിഗണിക്കില്ല; ആര്‍ടിഒ

CSM RL20കോഴിക്കോട് : വേഗപ്പൂട്ടിന്റെ കാര്യത്തില്‍ ബസ്സുകള്‍ക്ക് നല്‍കിയിരുന്ന പരിഗണന ഇനിയുണ്ടാവില്ല. മാത്രമല്ല വെള്ളിയാഴ്ച മുതല്‍ ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആര്‍ടിഒ രാജീവ് ഉത്തലത്ത് അറിയിച്ചു. വേഗപ്പൂട്ട് ഘടിപ്പിച്ചിട്ടും കൃത്രിമം കാണിച്ച് ബസ്സുകള്‍ അതിവേഗത്തില്‍ ഓടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ അറിയിപ്പ്.

വ്യാഴാഴ്ച മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ അതിവേഗത്തില്‍ ഓടിയ നാലു ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ധാക്കി. കണ്ണൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന നാല് ബസ്സുകളുടെ ഫിറ്റ്‌നസ്സാണ് റദ്ധാക്കിയത്. ഇതിനു പുറമെ വേഗപ്പൂട്ട് ഘടിപ്പിച്ചതില്‍ അപാകത കണ്ടെത്തിയ 11 ബസ്സുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

 

Share news
error: Content is protected !!
Scroll to Top