Section

malabari-logo-mobile

വാഹനപുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം: മന്ത്രി ആന്റണി രാജു

HIGHLIGHTS : Special training for employees of vehicle smoke testing centers

കാലാവസ്ഥാ വ്യതിയാനത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും പശ്ചാത്തലത്തിൽ വാഹനങ്ങളുടെ പുക പരിശോധന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം ആരംഭിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ വെല്ലുവിളികൾ കണക്കിലെടുത്ത് പുതിയ വാഹനങ്ങൾക്ക് BS-VI നിലവാരത്തിലുള്ള മലിനീകരണ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അതത് കാലങ്ങളിൽ നിഷ്‌കർഷിച്ചിട്ടുള്ള പരമാവധി മലിനീകരണ തോതിനുള്ളിലാണ് വാഹനങ്ങളുടെ പുക എന്ന് ഉറപ്പാക്കുന്നതിന് നിശ്ചിത ഇടവേളകളിലുള്ള പരിശോധന കർശനമാക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്തരീക്ഷ മലിനീകരണം കാരണം ലോകത്ത് 3.7 ദശലക്ഷം മനുഷ്യർ മരണപ്പെടുന്നതിൽ വലിയൊരുപങ്ക് നമ്മുടെ രാജ്യത്താണ്.

sameeksha-malabarinews

പക്ഷാഘാതം, ശ്വാസകോശരോഗങ്ങൾ, നാഡീവ്യവസ്ഥ തകരാറലാകുക, ഹൃദ്രോഗം, മാനസിക രോഗങ്ങൾ തുടങ്ങിയവയ്ക്ക് പ്രധാന കാരണം അന്തരീക്ഷ മലിനീകരണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗർഭസ്ഥ ശിശുക്കളും കുട്ടികളും മുതൽ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന ഈ പ്രശ്‌നത്തിന് പ്രധാന കാരണമായ അന്തരീക്ഷ മലിനീകരണം പരമാവധി തടയേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ എടപ്പാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻഡ് റിസർച്ച് കേന്ദ്രത്തിലാണ് സംസ്ഥാനത്തെ മുഴുവൻ വാഹന പുക പരിശോധകർക്കും ബാച്ചുകളായി പരിശീലനം സംഘടിപ്പിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!