ഒമിക്രോൺ ; രണ്ടു രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ കൂടി വിലക്കി ഖത്തർ എയർവേഴ്സ്

പുതിയ കോവിഡ് വകഭേദം ഒമിക്രോൺ ആശങ്ക പരത്തുന്ന സാഹചര്യത്തിൽ രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്ക് കൂടി വിലക്കേർപ്പെടുത്തി ഖത്തർ എയർവെയ്സ്. അംഗോള, സാംബിയ എന്നീ രാജ്യങ്ങൾക്കാണ് പുതിയതായി വിലക്കേർപ്പെടുത്തിയത്. ദക്ഷിണാഫ്രിക്ക സിംബാബ്‌വേ, മൊസംബിക്ക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു . തീരുമാനം ഉടനടി പ്രാബല്യത്തിൽ വന്നതായും കമ്പനി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.

വിലക്കുള്ള രാജ്യങ്ങളിൽനിന്ന് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രക്കാരെ സ്വീകരിക്കില്ലെന്ന്  എയർവെയ്സ് അറിയിച്ചിട്ടുണ്ട് .

സ്ഥിതിഗതികൾ ഓരോ ദിവസവും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തീരുമാനമുണ്ടാകുമെന്നാണ് ഖത്തർ എയർവെയ്സ് അറിയിച്ചത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top