നിലമ്പൂര്‍ പോസ്റ്റ് ഓഫീസില്‍ ഫെബ്രുവരി എട്ട് മുതല്‍ 20 വരെ ആധാര്‍ സേവനങ്ങള്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കുന്നു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെയാണ് സേവനം.
പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലെ ആധാറിലെ തെറ്റ് തിരുത്തുന്നതിനും ഫോട്ടോ മാറ്റുന്നതിനും 5/15 വയസിലെ നിര്‍ബന്ധിത ആധാര്‍ പുതുക്കലിനുമുള്ള സൗകര്യം കൗണ്ടറുകളില്‍ ലഭിക്കും.
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ചേരുന്നതിനും സുകന്യ സമൃദ്ധി അക്കൗണ്ട്, റിക്കറിങ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങിയവ ഓപ്പണ്‍ ചെയ്യാനുള്ള സൗകര്യങ്ങളും പ്രത്യേക കൗണ്ടറുകളില്‍ ഒരുക്കിയിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




