Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഫൂട്ട്പാത്ത് കയ്യടക്കി വര്‍ക്ക്‌ഷോപ്പുകളും കടകളും; നിസ്സഹായരായി കാല്‍നടയാത്രക്കാര്‍

HIGHLIGHTS : പരപ്പനങ്ങാടി; നാടും നഗരവും വികസിക്കുമ്പോള്‍ നമ്മുടെ മനസ്സും വികസിക്കേണ്ടതുണ്ട്. കാലത്തിനനുസരിച്ച് പൗരബോധമുള്ള ജനതയായി നാം മാറേണ്ടതുണ്ട്. മുകളില്‍ ക...

പരപ്പനങ്ങാടി; നാടും നഗരവും വികസിക്കുമ്പോള്‍ നമ്മുടെ മനസ്സും വികസിക്കേണ്ടതുണ്ട്. കാലത്തിനനുസരിച്ച് പൗരബോധമുള്ള ജനതയായി നാം മാറേണ്ടതുണ്ട്.

മുകളില്‍ കാണുന്ന ചിത്രം പരപ്പനങ്ങാടി താനൂര്‍ റോഡിലെ ഒരു പതിവുകാഴ്ചയാണ്.

sameeksha-malabarinews

കഴിഞ്ഞ വര്‍ഷത്തില്‍ പരപ്പനങ്ങാടി മുതല്‍ ചിറമംഗലം വരെ റോഡ് വീതികൂട്ടി മികച്ച രീതിയില്‍ ടാറിങ് നടത്തി കൈവരികളടക്കമുള്ള ഫൂട്ട്പാത്തടക്കം നിര്‍മ്മിച്ച് ആധുനികവത്കരിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ ഈ റോഡില്‍ എന്‍സിസി റോഡുമുതല്‍ ജംഗഷന്‍ വരയുള്ള പലയിടങ്ങളിലും കച്ചവടക്കാരും വര്‍ക്കഷോപ്പുകളും കയ്യേറി നടത്തുന്ന പ്രവര്‍ത്തങ്ങള്‍ വിദ്യാര്‍ത്ഥികളും പ്രായമായവരുമടക്കമുള്ള നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ക്ക് കടുത്തദുരിതം സൃഷ്ടിച്ചിരിക്കുകയാണ്.

പലയിടങ്ങളിലും ഫൂട്ടപാത്തിന് കുറുകെ വാഹനം നിര്‍ത്തിയിടുന്നതും പ്രവര്‍ത്തികള്‍ നടത്തുന്നതും കാല്‍നടയാത്രക്കാര്‍ക്ക് തിരക്കേറിയ നിരത്തിലറങ്ങി നടക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. റോഡരികിലാകട്ടെ ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതോടെ ഇവര്‍ക്ക് റോഡിന് നടുവിലൂടെ നടക്കേണ്ട അപകടകരമായ അവസ്ഥയാണ് ഉള്ളത്. ചമ്രവട്ടം പാലം വന്നതിന് ശേഷം ജില്ലയിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് ഇത്.

ചിലയടങ്ങളില്‍ വ്യാപാരികള്‍ കടയിലെ സാധനങ്ങള്‍ ഫൂട്ട്പാത്തിലേക്ക് ഇറക്കി വെച്ച് കച്ചവടം ചെയ്യുന്നതും ഇവിടെ പതിവ് കാഴ്ചയാണ്.
നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ ചിലരുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി നടത്തുന്ന നിയമലംഘനത്തിനു നേരെ പോലീസും, പിഡബ്ല്യുഡി വകുപ്പും കണ്ണടക്കുയാണന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു.

കടയുടമകളോടും വ്യാപാരികളോടും നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതിനാല്‍ പോലീസും നഗരസഭയും, പൊതുമരാമത്ത് വകുപ്പുമടക്കം ഇത്തരം കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് കാല്‍നടയാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് നാട്ടുകാര്‍ ആവിശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!