സ്പീക്കറുടെ പ്രസ്താവന; എന്‍എസ്എസ് മെല്ലെപ്പോക്കിലേക്കോ? പരസ്യപ്രക്ഷോഭത്തിനില്ല, നിയമപരമായി മുന്നോട്ട് പോകും

ചങ്ങനാശ്ശേരി:  സ്പീക്കര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെടുമ്പോഴും പരസ്യ പ്രക്ഷോഭം എന്ന നീക്കത്തില്‍ നിന്നും പിറകോട്ട് പോയി എന്‍എസ്എസ്. ഇന്ന് പെരുന്നയില്‍ വെച്ച് നടന്ന യോഗത്തില്‍ സ്പീക്കറുടെ പ്രസ്താവനക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് വാര്‍ത്താകുറിപ്പ് ഇറക്കുക മാത്രമാണ് എന്‍എസ്എസ് ചെയ്തത്. ഒരു വാര്‍ത്താ സമ്മേളനത്തിന് ജി. സുകുമാരന്‍നായര്‍ തയ്യാറായില്ല.
പ്രസ്താവനയില്‍ സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം സര്‍ക്കാര്‍ സ്പീക്കര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു. ഇതിന് തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്.
ഇന്ന് പെരുന്നയിലെ ആസ്ഥാനത്താണ് എന്‍എസ്എസിന്റെ ഡയരക്ട് ബോര്‍ഡ് യോഗം ചേര്‍ന്നത്. സ്പീക്കറുടെ പരാമര്‍ശം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന സൂചനയാണ് യോഗത്തിന് മുമ്പേ ഉണ്ടായിരുന്നത്. എന്നാല്‍ വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം പറയുന്നതേയില്ല. നേരത്തെ സ്പീക്കറുടെ രാജി ആവിശ്യവും ഉയര്‍ന്നിരുന്നു. ബിജെപിയാകട്ടെ ശബരിമല മോഡല്‍ പ്രക്ഷോഭത്തിലേക്ക് എന്‍എസ്എസ് വരുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ വിഷയം വളരെ സൂക്ഷമതോയെ കൈകാര്യം ചെയ്യാനാണ് എന്‍എസ്എസ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ നിലപാട് ദുരപയോഗം ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണിതെന്ന് എന്‍എസ്എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍എസ്എസ്സിന്റെത് അന്തസ്സുള്ള തീരുമാനമെന്ന് കേരളാ കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ്‌കുമാര്‍ മാധ്യമങ്ങോട് പറഞ്ഞതും ഇതുമായി കൂട്ടിവായിക്കം . എംഎല്‍എ എന്ന നിലയില്‍ തനിക്ക് പറയാനുള്ളത് നിയമസഭയില്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top