യുപിയില്‍ മോഷണമാരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നേരെ ക്രൂരപീഡനം; മൂത്രംകുടിപ്പിച്ചു, സ്വകാര്യഭാഗത്ത് മുളക് തേച്ചു.

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്നഗര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ മൂത്രം കുടിപ്പിക്കുകയും മരുന്ന് കുത്തിവെക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത്. മോഷണ ശ്രമം ആരോപിച്ച് ഇവരുടെ മലദ്വാരത്തില്‍ പച്ചമുളക് പുരട്ടുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ദേശീയമാധ്യമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10ഉം 15ഉം വയസ്സുള്ള കുട്ടികളാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടത്.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും പ്രചരിക്കുന്നുണ്ട്. കുട്ടികളെ പച്ചമുളക് കഴിപ്പിക്കുന്നതും ഒരു കുപ്പിയില്‍ നിറച്ച മൂത്രം കുടിപ്പിക്കുന്നതുമായ ഭയാനക
ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒരു സംഘം ആളുകള്‍ അവരെ അധിക്ഷേപിക്കുന്നതും തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും കേള്‍ക്കാം.

ഒരു കടയില്‍ നിന്നും 2000 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആക്രമണം ഉണ്ടായത്.
വീഡിയോയില്‍ ആണ്‍കുട്ടികളുടെ കൈകള്‍ പുറകില്‍ കെട്ടിയിട്ട് നിലത്ത് മുഖം കുനിച്ച് കിടക്കുന്നതും ട്രൗസര്‍ വലിച്ചെറിയുന്നതും ഒരു മനുഷ്യന്‍ അവരുടെ മലദ്വാരത്തില്‍ പച്ചമുളക് ഉരസുന്നതും  കാണിക്കുന്നു. വേദന കൊണ്ട് അലറിക്കരയുന്ന ആണ്‍കുട്ടികള്‍ക്ക് പിന്നീട് മഞ്ഞ നിറത്തിലുള്ള ദ്രാവകവും കുത്തിവയ്ക്കുന്നു.

ആഗസ്റ്റ് 4 ന് ചിത്രീകരിച്ച ഈ വീഡിയോ പാത്ര ബസാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊങ്കടി ചൗരാഹയില്‍ നിന്നുമാണ് ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതായും സംഭവത്തില്‍ കേസെടുത്തതായും പോലീസ് പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നല്‍കിയവരെ തിരിച്ചറിഞ്ഞതായും അതില്‍ ആറ് പേരെ കസ്റ്റഡിയിലെടുത്തതായും ജില്ലാ അഡീഷണല്‍ പോലീസ് സൂപ്രണ്ട് സിദ്ധാര്‍ത്ഥ പറഞ്ഞു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top