Section

malabari-logo-mobile

ജി കാര്‍ത്തികേയന്‍ അന്തരിച്ചു

HIGHLIGHTS : ജി കാര്‍ത്തികേയന്‍ അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം

Untitled-1 copy

ബംഗളൂരു: കേരള നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. കരളിലെ അര്‍ബുദത്തെ തുടര്‍ന്ന് ബംഗളൂരുവിലെ എച്ച് സി ജി സെന്റര്‍ ഫോര്‍ ഓങ്കോളജി ആശുപത്രിയിലായിരുന്നു അന്ത്യം.

കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഡല്‍ഹിയിലും അമേരിക്കയിലും കാര്‍ത്തികേയനു നേരത്തേ ചികിത്സ നടത്തിയിരുന്നു. പിന്നീട് നാട്ടിലേക്കു മടങ്ങിയെങ്കിലും വീണ്ടും ആരോഗ്യം മോശമായതിനാല്‍ ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ബംഗളൂരുവിലെ എച്ച് സി ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

sameeksha-malabarinews

നിലവില്‍ പതിമൂന്നാം നിയമസഭയിലെ സ്പീക്കറും തിരുവനന്തപുരം അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയുമാണ് കാര്‍ത്തികേയന്‍. 1949 ജനുവരി 20 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ എ പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായാണ് കാര്‍ത്തികേയന്റെ ജനനം.

എല്‍ എല്‍ ബി ബിരുദധാരിയായ അദ്ദേഹം കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്.1995 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രിയായും 2001 ലെ ആന്റണി മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് ഡോ. എം ടി സുലേഖയാണ് ഭാര്യ. കെ എസ് അനന്തപത്മനാഭന്‍, കെ എസ് ശബരിനാഥന്‍ എന്നിവര്‍ മക്കളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!