തെക്കുപടിഞ്ഞാറൻ കാലവർഷം: കൺട്രോൾ റൂം തുറക്കും

HIGHLIGHTS : Southwest Monsoon: Control room to be opened

malabarinews

ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷക്കാലത്ത് കടലിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നതിന് തുറമുഖ വകുപ്പ് താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ബേപ്പൂർ തുറമുഖത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് കൺട്രോൾ റൂം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ പ്രവർത്തിക്കും.

വി എച്ച്.എഫ് ചാനൽ 16 ൽ 24 മണിക്കൂറും പോർട്ട് കൺട്രോൾ റൂമുമായി ബന്ധപ്പെടാം. ഫോൺ നമ്പർ : 0495 2414039, 2414863
ഇ-മെയിൽ:  portofficekkd@gmail.com .

കൂടാതെ പൊന്നാനി, കോഴിക്കോട്, വടകര എന്നീ തുറമുഖങ്ങളിൽ പ്രവൃത്തി ദിവസം രാവിലെ 10  മുതൽ വൈകീട്ട് അഞ്ച് വരെയും ടെലിഫോണിൽ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പറുകൾ പൊന്നാനി തുറമുഖം: 0494 2666058, കോഴിക്കോട് തുറമുഖം: 0495 2767709, വടകര തുറമുഖം: 0496 2952555.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!