കപ്പല്‍നിര്‍മ്മാണ മേഖലയിലെ നൈപുണ്യവികസനവും റിക്രൂട്ട്‌മെന്റും, ദക്ഷിണകൊറിയന്‍ സംഘം കേന്ദ്ര സംസ്ഥാന പ്രതിനിധികളുമായി ചര്‍ച്ച നടത്തി

HIGHLIGHTS : South Korean team holds discussions with central and state representatives on skill development and recruitment in shipbuilding sector

കപ്പല്‍നിര്‍മ്മാണം, മരിടൈം മേഖലകളിലേയ്ക്ക് ഇന്ത്യയില്‍ നിന്നുളള നൈപുണ്യപരവും പ്രൊഫഷണലുമായ പ്രതിഭാവികസന പദ്ധതിയുടെ ഭാഗമായി ദക്ഷിണകൊറിയയില്‍ നിന്നുളള വിദഗ്ധ ഗവേഷക സംഘം കേന്ദ്ര സംസ്ഥാന പ്രതിനിധികളുമായി കൊച്ചിയില്‍ ചര്‍ച്ച നടത്തി. കൊറിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് (KRIVET) സീനിയര്‍ റിസര്‍ച്ച് ഫെലോ ഡോ. ചിയോല്‍ഹീ കിം, കൊറിയ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി (KOICA) ഇന്ത്യാ ഡയറക്ടര്‍ മിന്‍യോങ് ജിയോംഗ്, സൗത്ത് വെസ്റ്റ് മേഖലാ മാനേജര്‍ ജൂഹിയോന്‍ കിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു 10 അംഗ കൊറിയന്‍ പ്രതിനിധിസംഘം.

ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ODEPC) മാനേജിംഗ് ഡയറക്ടര്‍ സുഫിയാന്‍ അഹമ്മദ് IAS, ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റി, കൊച്ചി ക്യാംപസ് ഡയറക്ടര്‍ റിയര്‍ അഡ്മിറല്‍ എസ്.എന്‍. ആലമണ്ട VSM (റിട്ടയര്‍ഡ്), തിരുവനന്തപുരം, എറണാകുളം പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സ് മേജര്‍ ശശാങ്ക് ത്രിപാഠി, എം രാമ കൃഷ്ണ, നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവരും ചര്‍ച്ചകളില്‍ സംബന്ധിച്ചു.

കപ്പല്‍നിര്‍മ്മാണം, മരിടൈം മേഖലകളില്‍ സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് തൊഴില്‍ നൈപുണ്യ വികസനം, പ്രൊഫഷണല്‍ യോഗ്യത എന്നിവയുമായി ബന്ധപ്പെട്ട് സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച. കൊറിയന്‍ ഭാഷാ പഠനം, തൊഴില്‍ മരിടൈം മേഖലകളിലേയ്ക്കുളള തൊഴില്‍ റിക്രൂട്ട്‌മെന്റ് സാധ്യതകളും ചര്‍ച്ച ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!