ഏത് മൂഡ്..’ഡേലുലു’ മൂഡ്.. അതിഭീകര കാമുകനിലെ പുതിയ ഗാനം വിജയ് സേതുപതി പുറത്തു വിട്ടു.

HIGHLIGHTS : South Indian superstar Vijay Sethupathi has released a new song from the movie 'Athibheekara Kamukan'.

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ അടിമുടി ഒരു കാമുകന്‍റെ റോളിൽ എത്തുന്ന ‘അതിഭീകര കാമുകൻ’ സിനിമയുടെ പുതിയ ഗാനം സൗത്ത് ഇന്ത്യൻ സൂപ്പർ താരം വിജയ് സേതുപതി പുറത്തിറക്കി. ബിബിൻ അശോക് ആണ് അതിഭീകര കാമുകന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ‘ഡേലുലു..’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ഫെജോയാണ്. ഹേ കാർത്തിയാണ് വരികൾ ഒരുക്കിയത്. ‘തണുപ്പ്‘ എന്ന സിനിമയിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബിപിൻ അശോക്. സാഹസം സിനിമയിലൂടെ ട്രെൻഡിങ്ങിൽ എത്തിയ ‘ഓണം മൂഡ്’ സോങ്ങിന്റെ സംഗീത സംവിധായകൻ ബിപിൻ തന്നെയാണ്. മന്ദാകിനി സിനിമയിലെ പാട്ടുകളും ബിജിഎമ്മും ബിപിൻ അശോക്നെ കൂടുതൽ ശ്രദ്ധേയമാക്കിയിരുന്നു. യുവ സംഗീത സംവിധായകർക്കിടയിൽ തന്റെതായ ഇടം വളരെ വേഗത്തിൽ കണ്ടെത്തിയ വ്യക്തി കൂടിയാണ് ബിപിൻ അശോക്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വർഷം കഴിഞ്ഞ് കോളേജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും.

ചിത്രത്തിൽ അർജുൻ  എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായൊരു പ്രണയവും അതോടൊപ്പം രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ‘പ്രേമവതി…’ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനം ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. റെക്കോ‍ർ‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്:  വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, വിതരണം: സെഞ്ച്വറി റിലീസ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!