‘തെക്കും വടക്കും ഒന്നാണ്…’; ചിത്രം പങ്കുവച്ച് ആര്യാ രാജേന്ദ്രന്‍

ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ‘തെക്കും വടക്കും ഒന്നാണ്…’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ആര്യാ രാജേന്ദ്രനും പങ്കാളി സച്ചിന്‍ദേവ് എംഎല്‍എയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രമാണ് പങ്കുവച്ചത്.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തെക്കു-വടക്ക് താരതമ്യ വിവാദത്തിന് ശേഷമാണ് മേയര്‍ ചിത്രം പങ്കുവെച്ചതെന്നും ശ്രദ്ധേയം. തിരുവനന്തപുരം സ്വദേശിയാണ് ആര്യാ രാജേന്ദ്രന്‍. കോഴിക്കോട് സ്വദേശിയും ബാലുശേരി എംഎല്‍എയുമാണ് കെഎം സച്ചിന്‍ദേവ്.

തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയത് വിവാദമായിരുന്നു. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കേരളത്തിലെ മലബാര്‍ മേഖലയെ പുകഴ്ത്തിയും തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയും കെ സുധാകരന്‍ മറുപടി നല്‍കിയത്.

അതേസമയം വിവാദമായ തെക്ക് വടക്ക് പരാമര്‍ശത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചു. ഒരു നാടന്‍ കഥ പറയുക മാത്രമാണ് ചെയ്തതെന്നും, ആരെയും വിഷമിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top