Section

malabari-logo-mobile

കരഞ്ഞുവിളിച്ച് രാഹുല്‍; ഭയന്നോടുന്ന മോദി; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വീഡിയോ പോര്

HIGHLIGHTS : Rahul cried out; Scared Modi; Video war between Congress and BJP

ദില്ലി: അനിമേഷന്‍ വീഡിയോകളിലൂടെ പരസ്പരം പോരടിച്ച് ബിജെപിയും കോണ്‍ഗ്രസും. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഒരു വീഡിയോ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ആദ്യം ഷെയര്‍ ചെയ്തത്. ഇതിനു മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന വീഡിയോയുമായി കോണ്‍ഗ്രസും രംഗത്തെത്തി.

‘അമ്മേ, എന്തുകൊണ്ട് ഈ കഷ്ടപ്പാടുകള്‍ അവസാനിക്കുന്നില്ല? ഖതം, ടാറ്റാ, ഗുഡ്‌ബൈ…’ എന്ന അടിക്കുറിപ്പോടെയാണ് ബിജെപി രാഹുലിനെതിരായ വീഡിയോ ട്വീറ്റ് ചെയ്തത്. ഭാരത് ജോഡോ യാത്രയ്ക്കിടെ ഗോവയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോയതും ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടിയുണ്ടാക്കിയതും രാജസ്ഥാനിലെ പ്രതിസന്ധിയും എല്ലാം വീഡിയോയിലുണ്ട്. എല്ലാവരും പോയതോടെ തനിച്ചായ രാഹുല്‍ സോണിയാ ഗാന്ധിയെ വിളിച്ച് കരയുന്നതും സോണിയ വന്ന് ആശ്വസിപ്പിക്കുന്നതും വീഡിയോയിലുണ്ട്. 2.04 മിനിറ്റ് നീളുന്ന വീഡിയോ പുറത്തുവിട്ടതിനു പിന്നാലെ നിരവധി ബിജെപി നേതാക്കള്‍ പരിഹാസവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

sameeksha-malabarinews

ഇതിന് പിന്നാലെയാണ് മറുപടിയെന്ന രീതിയില്‍ കോണ്‍ഗ്രസ് ട്വിറ്ററിലൂടെ അനിമേഷന്‍ വീഡിയോ പങ്കുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരിഹാസമാണ് വീഡിയോയിലുള്ളത്. രാജ്യത്തെ തൊഴിലില്ലായ്മ, പെട്രോള്‍ വില വര്‍ധന, പാചകവാതക വില വര്‍ധന തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ വിഷയങ്ങളില്‍നിന്നും പേടിച്ചോടുന്ന മോദിയെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!