Section

malabari-logo-mobile

സോണിയഗാന്ധി രാജിക്കൊരുങ്ങുന്നു: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി ; കത്തയച്ചവര്‍ക്ക് ബിജെപി ബന്ധമുണ്ടാകാമെന്നും പ്രതികരണം

HIGHLIGHTS : ദില്ലി കോണ്‍ഗ്രസ്സിന്റൈ ദേശീയനിര്‍വ്വാഹകസമതിയോഗത്തില്‍ രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദില്ലിയില്‍ വെച്ച് നടക്കുന്ന പ്രവര...

ദില്ലി കോണ്‍ഗ്രസ്സിന്റൈ ദേശീയനിര്‍വ്വാഹകസമതിയോഗത്തില്‍ രാജി സന്നദ്ധത അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദില്ലിയില്‍ വെച്ച് നടക്കുന്ന പ്രവര്‍ത്തക സമിതിയോഗത്തിലാണ് സോണിയാ ഗാന്ധി ഇക്കാര്യം തുറന്നു പറഞ്ഞത്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്തുപോകാന്‍ തന്നെ അനുവദിക്കണമെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം.

എന്നാല്‍ നേതൃമാറ്റം ആവിശ്യപ്പെട്ട് മുതര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയതിനെതിരെ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി തന്നെ നേരിട്ട് രംഗത്തെത്തി.

sameeksha-malabarinews

അമ്മക്ക് സുഖമില്ലാത്ത അവസരത്തില്‍ നേതൃമാറ്റത്തെ സംബന്ധിച്ച് കത്തയച്ചത് എന്തിനായിരുന്നുവെന്നായിരുന്നു പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധി ചോദിച്ചത്. വിയോജിപ്പറിയിച്ച് കത്തയച്ചവര്‍ക്ക് ബിജെപി ബന്ധുമുണ്ടാകാമന്ന് അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ വിമര്‍ശനങ്ങളോട് വൈകാരികമായാണ് മുതിര്‍ന്ന നേതാക്കളായ ഗുലാംനബി ആസാദും, കബില്‍ സിബലുമടക്കം പ്രതികരിച്ചത്്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടക്ക് ബിജെപിയെ അനുകൂലിച്ച് ഒരു വിഷയത്തിലും ഒരു പ്രസ്താവനയും ഞാന്‍ നടത്തിയിട്ടില്ല.രാജസ്ഥാന്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഹൈക്കോടതിയില്‍ താന്‍ നിലപാടെടുത്തു. മണിപ്പൂരില്‍ പ്രതിരോധിച്ചു . ഇത്രയൊക്കെ ചെയതിട്ടും താന്‍ ബിജെപിയുമായി സഖ്യത്തിലാണ് അല്ലേ എന്നായിരുന്നു കബില്‍ സിബലിന്റെ പ്രതികരണം.

ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് തോന്നുന്നുണ്ടെങ്ങില്‍ അല്ലെങ്ങില്‍ ആരെങ്ങിലും കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു ഗുലാം നബി ആസാദ് പ്രതികരിച്ചത്.

23 നേതാക്കളാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവിശ്യപ്പെട്ട് കത്തെഴുതിയത്. ഇത് ചര്‍ച്ച ചെയ്യാനാണ് ഇന്ന് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തകസമിതിയോഗം ഓണ്‍ലൈനായി നടന്നുകൊണട്ിരിക്കുന്നത്്. നേതൃമാറ്റ ആവിശ്യം വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസ്സില്‍ ഉണ്ടാക്കിയിരിക്കുന്നത്.യ

ആദ്യഘട്ടത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മന്‍മോഹന്‍സിങ്ങ് സോണിയാ ഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് ആവിശ്യപ്പെട്ടിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!