കേരള സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം അവതരിപ്പിച്ചു

തിരുവനന്തപുരം; സംസ്ഥാന നിയമ സഭാ സമ്മേളനം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം പ്രതിപക്ഷം സഭയില്‍ അവതരിപ്പിച്ചു. വിഡി സതീശനാണ് അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചത്. ഇതിന് മുന്നോടിയായി വിഡി സതീശന്‍ എംഎല്‍എ സഭയില്‍ അനുമതി തേടുകയും സ്പീക്കര്‍ അനുമതി നല്‍കുകയും ചെയ്തു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നു- എന്നായിരുന്നു പ്രമേയം

അവിശ്വാസ പ്രമേയം അവതരിപ്പിച്ച വിഡി സതീശന്‍ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ആരോപിച്ചു.ജലീല്‍ കള്ളക്കടത്തിന് വിശുദ്ധഗ്രന്ഥത്തെ മറയാക്കിയെന്നും ആരോപണം.

കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തിന് അഞ്ചു മണിക്കൂര്‍ സമയമാണ് ആകെ അനുവദിച്ചിരിക്കുന്നത്

സമ്മേളനത്തിന്റെ മുമ്പ് സാമാജികര്‍ക്ക് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ ആര്‍ക്കും കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചാണ് അംഗങ്ങള്‍ സഭയില്‍ ഇരിക്കുന്നത്.

കേരള നിയമസഭയില്‍ ഇതുവരെ 16 അവിശ്വാസപ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവസാനമായി 2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയാണ് അവസാനമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top