തിരൂര്‍ തൃപ്രങ്ങോട് രണ്ടായിരത്തഞ്ഞൂറ് വര്‍ഷം പഴക്കമുളള മഹാശിലയുഗ കാല ശേഷിപ്പുകള്‍ കണ്ടെത്തി

തിരൂര്‍: തിരൂരിനടുത്ത് തൃപ്രങ്ങോട്ട് രണ്ടായിരത്തി അഞ്ഞുറിലധികം വര്‍ഷം പഴക്കമുള്ള മഹാ ശിലായുഗ കാലത്ത് (ഇരുമ്പു യുഗം) ഉപയോഗിച്ചിരുന്ന ചെങ്കല്‍ അറയും ആയുധങ്ങളും കണ്ടെത്തി

ചെറിയ കല്‍ഗുഹയും വിവിധ ഉപകരണങ്ങളുമാണ് തൃപ്രങ്കോട് വില്ലേജിലെ ബിരാന്‍ചിറക്ക് അടുത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കണ്ടത്തിയത്.
ചില ആചാര അനുഷ്ടാനങ്ങളുടെ ഭാഗമായി ചെങ്കല്ലില്‍ തുരന്നെടുത്ത ഗുഹയ്ക്ക് വലിയ ചിരട്ടയുടെ ആകൃതിയാണ് ഉള്ളത്. രണ്ട് മിറ്ററോളം നീളവും വിതിയും ഉണ്ട് ചതുരാകൃതിയിലുള്ള ഒരു കവാടവും ഉണ്ട്. വിടുനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുഴി എടുക്കുമ്പോള്‍ ഗുഹയുടെ മുകള്‍ ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ഗുഹക്കകത്ത് ചെറുതും വലുതുമായ നിരവധി മണ്‍ പാത്രങ്ങള്‍. ഇരുമ്പായുധങ്ങള്‍, മുക്കാലി തുടങ്ങിയവയും കണ്ടത്തി .
സ്ഥല ഉടമ അറിയിച്ചതിനെ തുടര്‍ന്ന് മാമാങ്ക സ്മാരക കെയര്‍ടേക്കര്‍ ചിറക്കല്‍ ഉമ്മര്‍, റി എക്കൗ കൗണ്‌സിലര്‍ സി വി അഷ്‌റഫ്, അധ്യാപകനായ സല്‍മാന്‍ കരിമ്പനക്കല്‍ എന്നിവര്‍ സ്ഥലത്ത് എത്തി
റവന്യൂഅധികൃതര്‍ക്കും പുരാവസ്തു വകുപ്പിനും വിവരം നല്‍കി.

ധാരാളം മഹാശിലായുഗ കാല സ്മാരകങ്ങള്‍ നിലനില്‍ക്കുന്ന തിരുന്നാവായ, ചമ്രവട്ടം പ്രദേശങ്ങള്‍ ഇവിടെ അടുത്താണ്. ഭാരതപ്പുഴയോട് അടുത്ത് കിടക്കുന്ന സ്ഥലമാണ് ബീരാന്‍ചിറ. ഇതല്ലാം ഈ മേഖലയുടെ ചരിത്രപ്രാധാന്യം അടയാളപ്പെടുത്തുന്നതാണ്.

റവന്യു അധികൃതര്‍ തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ച് മഹസര്‍ തയ്യാറാക്കും. ആര്‍ക്കിയോളജി അധികൃതര്‍ ഉടന്‍ സ്ഥലം സന്ദര്‍ശിച്ച് ലഭ്യമായ ചരിത്ര വസ്തുക്കള്‍ കേടുകൂടാതെ മ്യൂസിയത്തിലേക്ക് മാറ്റുവാന്‍ നടപടി ഉണ്ടാവണമെന്ന് റി എക്കൗ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു. ലഭ്യമായ ഉപകരണങ്ങള്‍ കേട് കുടാതെ സൂക്ഷിക്കാന്‍ തയ്യാറയ സ്വകാര്യ വ്യക്തികളെ റി എക്കൗ അഭിനന്ദിച്ചു

Share news
error: Content is protected !!
Scroll to Top