‘താര’യിലെ പാട്ടുകള്‍ പുറത്തിറങ്ങി

അന്റോണിയോ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ദെസ്വിന്‍ പ്രേം തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച മലയാളം സിനിമ ‘താര’ യിലെ പാട്ടുകള്‍ മനോരമ മ്യൂസിക്കിലൂടെ പുറത്തു വരുന്നു. ഒക്ടോബര്‍ 5 വിജയദശമി ദിനത്തില്‍ ‘ഓമനിച്ചോമനിച്ച് … എന്നു തുടങ്ങുന്ന ഗാനം എത്തി. ഒപ്പം മറ്റ് പാട്ടുകളും കേള്‍ക്കാം. വിഷ്ണു.വി.ദിവാകരന്‍ ഒരുക്കിയ സംഗീതത്തിന് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണമാണ് വരികളൊരുക്കിയത്. സിതാര, നിഖില്‍ മാത്യു, അശ്വതി സാരംഗ, വിഷ്ണു വി.ദിവാകരന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ജെബിന്‍ ജെ.ബി, പ്രഭജോസഫ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. അനുശ്രീ, ജൂഡ് ആന്റണി, സനല്‍ അമന്‍, വിജിലേഷ്, ദിവ്യഗോപിനാഥ്, ജെബിന്‍ ജെസ്മസ്, ജെയ് വിഷ്ണു, അരവിന്ദ് ദേവ്, വേണുഗോപാല്‍ മേനോന്‍, സജാദ് ബ്രൈറ്റ്,അജയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഭാഷണം – ബിനീഷ് പുതുപ്പണം, ഛായാഗ്രാഹണം – ബിബിന്‍ ബാലകൃഷ്ണന്‍, അഡീഷണല്‍ സിനിമാട്ടോഗ്രാഫര്‍ – ഇന്ദ്രജിത്ത് .എസ്, എഡിറ്റര്‍ – വിനയന്‍ എ.ജെ, കലാസംവിധാനം – അജി വിജയന്‍, വസ്ത്രാലങ്കാരം – അഞ്ജന തങ്കച്ചന്‍, മേക്കപ്പ് – മണികണ്ഠന്‍ മരത്താക്കര, ബിജി കാസഫ്‌ളോറ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സജിത് പഗോമേത്, ഡി.ഐ മാഗസിന്‍ കളര്‍. ചിത്രം ഒ.ടി.ടി.യിലൂടെ ഉടന്‍ പ്രേക്ഷകരിലേക്കെത്തും.

Share news
error: Content is protected !!
Scroll to Top