മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് സോനം കപൂര്‍

ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ‘തുറന്ന ഹൃദയത്തോടെ ഞങ്ങള്‍ ഞങ്ങളുടെ ആണ്‍കുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയില്‍ ഒപ്പം നിന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങള്‍ക്കറിയാം’- ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ കുറിച്ചു. മുത്തച്ഛനായതിന്റെ സന്തോഷം അനില്‍ കപൂറും അറിയിച്ചിരുന്നു.

ഇപ്പോഴിതാ മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ചിരിക്കുകയാണ് സോനം. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ആനന്ദ് അഹൂജയും കുഞ്ഞിനോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തില്‍ മൂവരും ചേര്‍ന്നുള്ള ഫോട്ടോയില്‍ ആനന്ദ് അഹൂജ കുഞ്ഞിനെ കയ്യില്‍ പിടിച്ചിരിക്കുകയാണ് .

മകന്‍ ജനിച്ച് ഒരു മാസം പൂര്‍ത്തിയായ വേളയിലാണ് സോനം കപൂറും ആനന്ദ് അഹൂജയും പേരിടല്‍ ചടങ്ങ് നടത്തുന്നത്. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മകന്റെ പേരും പ്രസിദ്ധപ്പടുത്തിയിരിക്കുകയാണ് ദമ്പതികള്‍. ‘വായു കപൂര്‍ അഹൂജ’ എന്നാണ് കുഞ്ഞിന്റെ പേര്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചതിന് ശേഷം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. കഴിഞ്ഞ മാസം ഇരുപതിനാണ് സോനം കപൂര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

Share news
error: Content is protected !!
Scroll to Top