Section

malabari-logo-mobile

‘സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാര്‍ വിളിക്കേണ്ട’, വൈറലായി മാട്രിമോണിയല്‍ പരസ്യം

HIGHLIGHTS : Matrimonial Ad Goes Viral

പത്രങ്ങളില്‍ നിരവധി മാട്രിമോണിയല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരമൊരു പരസ്യമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ‘വരനെ ആവശ്യമുണ്ട്. 24 വയസ്. 155 സെ.മി ഉയരം. എംബിഎ. ധനിക കുടുംബത്തില്‍ നിന്നുള്ള സുന്ദരി. ഐഎഎസ്/ ഐപിഎസ്, പിജി ഡോക്ടര്‍, ബിസിനസുകാരന്‍ എന്നീ മേഖലകളിലെ സമാന ജാതിക്കാരായ യുവാക്കളെ തേടുന്നു. (സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ വിളിക്കേണ്ടതില്ല).-ഇതാണ് പരസ്യത്തിലെ വാചകങ്ങള്‍.

പരസ്യം അനുസരിച്ച്, വരന്‍ IAS/IPS ആയിരിക്കണം; ജോലി ചെയ്യുന്ന ഡോക്ടര്‍ (പിജി); വ്യവസായി/ബിസിനസ്മാന്‍. ഈ ആവശ്യകതകള്‍ കൂടാതെ, പരസ്യത്തിന് അവസാനം ഒരു പ്രത്യേക നിര്‍ദ്ദേശമുണ്ട്, അതില്‍ ‘സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ ദയവായി വിളിക്കരുത്’ എന്നെഴുതിയ അടിക്കുറിപ്പാണ് പരസ്യത്തെ വൈറലാക്കിയിരിക്കുന്നത്. പരസ്യം പങ്കുവച്ചയാള്‍ ”ഐടിയുടെ ഭാവി അത്ര മികച്ചതായി തോന്നുന്നില്ല” എന്ന് തമാശയായി കുറിച്ചു.

sameeksha-malabarinews

”വിഷമിക്കേണ്ട. എഞ്ചിനീയര്‍മാര്‍ ചില പത്രപരസ്യങ്ങളെ ആശ്രയിക്കുന്നില്ല. അവര്‍ എല്ലാം സ്വന്തമായി കണ്ടെത്തുന്നു, ”ഒരു വ്യക്തി പ്രതികരിച്ചു. മറ്റൊരാള്‍ എഴുതി, ”ഇക്കാലത്ത് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാര്‍ എല്ലാം ഓണ്‍ലൈനില്‍ തിരയുന്നു (വധു ഉള്‍പ്പെടെ). അതിനാല്‍ ഈ പരസ്യ പോസ്റ്റര്‍ കണ്ട് അവര്‍ വിഷമിക്കേണ്ടതില്ല. എന്തായാലും അവര്‍ പത്രപരസ്യം നോക്കില്ല.”

ഇതിനിടയിലാണ് ഒരാള്‍ ചോദ്യവുമായി വന്നത്. ”മെക്കാനിക്കല്‍ എഞ്ചിനീയര്‍മാര്‍ക്ക് വിളിക്കാമോ?” എന്നായിരുന്നു അത്. പരസ്യം നോക്കുമ്പോള്‍, രാജ്യത്തിന്റെ മുഴുവന്‍ ഭാവിയും അത്ര മികച്ചതായി തോന്നുന്നില്ലെന്നായിരുന്നു മറ്റൊരു കമന്റ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!