തിരുവനന്തപുരത്ത് ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ആക്രമണം

തിരുവനന്തപുരം: പോത്തന്‍കോട് വെള്ളയണിക്കല്‍ പാറയില്‍ പെണ്‍കുട്ടികളടക്കമുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ  ആക്രമണം. വെള്ളാണിക്കല്‍ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത് വന്നു.

ഈ മാസം നാലിനാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു ആണ്‍കുട്ടിയ്ക്കും മൂന്ന് പെണ്‍കുട്ടികള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. കുട്ടികളെ ഒരു സംഘം ആളുകള്‍ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും പിന്നാലെ അടിക്കുകയുമായിരുന്നു. വെള്ളായനിക്കല്‍ സ്വദേശി മനീഷാണ് കുട്ടികളെ മര്‍ദിച്ചത്.

സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തെങ്കിലും മനീഷിനെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന ആക്ഷേപം ഉയര്‍ന്നു. അറസ്റ്റ് ചെയ്ത മനീഷിനെ പൊലീസ് പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

Share news
error: Content is protected !!
Scroll to Top