തൃശ്ശൂര്‍: മകന്‍ അമ്മയെ വെട്ടിക്കൊന്നു.തൃശ്ശൂര്‍ കൈപ്പറമ്പില്‍ എടക്കളത്തൂര്‍ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകന്‍ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യപിച്ച് എത്തിയ മകന്‍ വെട്ടുകത്തി കൊണ്ട് അമ്മയെ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഉടെനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ചന്ദ്രമതി രാവിലെ മരണപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഇവര്‍തമ്മില്‍ നേരത്തെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ എന്താണ് പെട്ടെന്ന് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. പോലീസ് കസ്റ്റഡിയിലുള്ള സന്തോഷിനെ ചോദ്യം ചെയ്തുവരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




