വെബ്‌സീരീസിലൂടെ സൈനികരെ അധിക്ഷേപിച്ചു; ഏക്ത കപൂറിനും അമ്മക്കെതിരേയും അറസ്റ്റ് വാറണ്ട്

സിനിമാ സംവിധായകയും നിര്‍മാതാവുമായ ഏക്ത കപൂറിനെതിരെയും അമ്മ ശോഭ കപൂറിനെതിരേയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ബിഹാര്‍ ബെഗുസരായി കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ട്രിപ്പിള്‍ എക്‌സ് സീസണ്‍ 2 വെബ് സീരീസില്‍ സൈനികരെ അപമാനിച്ചുവെന്നും അവരുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

ബെഗുസരായി സ്വദേശിയും മുന്‍ സൈനികനുമായിരുന്ന ശംഭു കുമാറിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് വികാസ് കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2020 ലാണ് കേസിനാസ്പദമായ പരാതി ഫയല്‍ ചെയ്യപ്പെടുന്നത്. സൈനികന്റെ ഭാര്യയുമായി ബന്ധപ്പെട്ട് നിരവധി അപകീര്‍ത്തികരമായ ദൃശ്യങ്ങളുണ്ടെന്നാണ് ശംഭുകുമാറിന്റെ വാദം. ഏക്താ കപൂറിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമായ ബാലാജി ഫിലിംസിലാണ് സീരീസ് സംപ്രേഷണം ചെയ്തത്.

ഏക്താ കപൂറിനോടും ശോഭാ കപൂറിനോടും കോടതിയില്‍ ഹാജരാകുവാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ മാറ്റിയെന്ന് കോടതിയെ അഭിഭാഷകന്‍ മുഖേനെ അറിയിച്ച ഇരുവരും കോടതിയില്‍ ഹാജരായില്ല. ഇതെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

 

Share news
error: Content is protected !!
Scroll to Top