ജമ്മു കശ്മീരില്‍ എട്ട് മണിക്കൂറില്‍ രണ്ട് സ്‌ഫോടനം

ദില്ലി: ജമ്മു കാശ്മീരിലെ ഉധംപൂരില്‍ ബസില്‍ സ്‌ഫോടനം. ഉധംപൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനകത്താണ് സ്‌ഫോടനമുണ്ടായത്. 8 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് സ്‌ഫോടനം ഉണ്ടാകുന്നത്. ഇന്നലെ 10:45 ന് ഉദംപൂരിലെ ദോമെയില്‍ ചൗക്കില്‍ ബസില്‍ സ്‌ഫോടനം നടന്നിരുന്നു. ആ സംഭവത്തില്‍ 2 പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു.

ഉധംപൂരിലെ രണ്ടാമത്തെ സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. ഉധംപൂരിലെ പെട്രോള്‍ പമ്പിന് സമീപത്ത് നിര്‍ത്തിയിട്ട ബസില്‍ നടന്ന ആദ്യ സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്നും പോലീസ് പറയുന്നു. ഉധംപൂരില്‍ ഇന്ന് സ്‌ഫോടനം നടന്ന സ്ഥലത്തും പരിസരങ്ങളിലും ബോംബ് സ്‌കാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

കശ്മീര്‍ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top