നടിയെ ആക്രമിച്ച കേസ്; ‘ജഡ്ജിയും പ്രതിയും തമ്മില്‍ ബന്ധമുണ്ട്, വിചാരണ കോടതി മാറ്റണം’; അതിജീവിത

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്നും അതിനാല്‍ വിചാരണ കോടതി മാറ്റണം എന്നുമാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു.

പ്രതിയും ജഡ്ജിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. പെന്‍ഡ്രൈവിന്റെ ഹാഷ് വാല്യൂ മാറ്റിയത് സംബന്ധിച്ച വിഷയവും കോടതിയില്‍ അതിജീവിത ഉന്നയിച്ചു.

 

Share news
error: Content is protected !!
Scroll to Top