Section

malabari-logo-mobile

സോളാര്‍ വൈദ്യുതിയെ പ്രോത്സാഹിപ്പിക്കണം;മന്ത്രി വി.അബ്ദുറഹിമാന്‍

HIGHLIGHTS : Solar electricity should be encouraged; Minister V. Abdurrahman

തിരൂര്‍:സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കേന്ദ്ര ഊര്‍ജ വകുപ്പും സംസ്ഥാന വൈദ്യുതി ബോര്‍ഡും സംഘടിപ്പിക്കുന്ന ‘ഉജ്ജ്വല ഭാരതം, ഉജ്ജ്വല ഭാവി’ ജില്ലാതല പരിപാടി കായിക, വഖഫ്, ഫിഷറീസ്, ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളിലും തിരൂര്‍ വാഗണ്‍ട്രാജഡി ഹാളിലുമാണ് ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചത്.

പരിസ്ഥിതിക്ക് ഇണങ്ങിയ രീതിയിലുള്ള സോളാര്‍ വൈദ്യുതിയെ പ്രോത്സാഹിപിക്കാനുതകുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ സംസ്ഥാനം മുന്‍പന്തിയിലാണ്. പ്രളയകാലത്ത് കെ.എസ്.ഇ.ബിയും  ജീവനക്കാരും ഏറെ പ്രയത്‌നിച്ചു. ഈ പ്രയത്‌നത്തിന് മുഴുവന്‍ വകുപ്പ് ജീവനക്കാരെയും മന്ത്രി പ്രശംസിച്ചു.

sameeksha-malabarinews

പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ രഞ്ജന്‍ ചൗധരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച വൈദ്യുതി ബോര്‍ഡാണ് കെ.എസ്.ഇ.ബിയെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, ഉപഭോക്ത്യ അവകാശങ്ങള്‍ എന്നീ വിഷയങ്ങളില്‍ വീഡിയോ പ്രദര്‍ശനവും വിവിധ കലാപരിപാടികളും നടന്നു.

ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍                   പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, എ.ഡി.എം എന്‍.എം മെഹറലി, നഗരസഭാ അംഗം കെ.പി.എ ഷരീഫ്, മഞ്ചേരി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.വി. നിസ എന്നിവര്‍ സംസാരിച്ചു. തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭ കൗണ്‍സിലര്‍ കെ.കെ സലാം അധ്യക്ഷനായി. ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍, എ.ഡി.എം എന്‍.എം മെഹറലി, നഗരസഭ കൗണ്‍സിലര്‍മാരായ നിര്‍മല കുട്ടികൃഷ്ണന്‍, അനിത കല്ലേരി, തഹസില്‍ദാര്‍ പി.ഉണ്ണി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി.എ ബാവ എന്നിവരും സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!