സോളാര്‍ കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കേണ്ട

High-Courtകൊച്ചി: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അനേ്വഷണം ഏത് തരത്തില്‍ വേണമെന്നുള്ളത് അനേ്വഷണ സംഘത്തിന് തീരുമാനിക്കാമെന്നും അന്വേഷണ സംഘത്തിന് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നും അക്കാര്യത്തില്‍ ആര്‍ക്കും തന്നെ ഇടപെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പൊതു പ്രവര്‍ത്തകനായ ജോയ് കൈതാരം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

കോടതിയുടെ മുമ്പാകെ വന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കുറ്റം ചെയ്തതായി കരുതാന്‍ ആവില്ലെന്നും കോടതി നിരീക്ഷിച്ചു. സരിതക്ക് ബിസിനസ് താല്‍പ്പര്യം ഉണ്ടാകാം. അനേ്വഷണം ഏത് രീതിയില്‍ പോകണം എന്നുള്ളത് അനേ്വഷണ സംഘത്തിന്റെ തീരുമാനമാണെന്നും അതില്‍ പുറത്തുളളവര്‍ക്ക് ഇടപെടാന്‍ ആവില്ലെന്നും അനേ്വഷണത്തില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ മജിസ്ട്രറ്റ് കോടതി ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്‌തെന്ന് അഡ്വ.ജനറല്‍ കോടതിയില്‍ വെളിപ്പെടുത്തിയത് ജോയ് കൈതാരത്തിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ആയിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തിട്ടുണ്ടെന്നും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുകയാണെന്നും അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top