മലയാളത്തിലെ നടന്‍മാര്‍ കുടിയന്‍മാര്‍

n n balakrishnan മലയാളത്തിലെ  നടന്‍മാരെല്ലാം മുഴു കുടിയന്‍മാരെന്ന് നടന്‍ എന്‍എന്‍ ബലകൃഷ്ണന്‍. തിരുവനന്തപുരത്ത് ഡിസി ബുക്‌സിന്റെ ‘കറികളും കഥകളും പാട്ടുകളും’ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലാണ് മലയാളത്തിലെ നടന്‍മാരെ കുറിച്ച് ബാലകൃഷ്ണന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രേംനസീര്‍ മുതല്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുമൊന്നിച്ച് താന്‍ മദ്യപിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഒരിക്കല്‍പോലും മമ്മൂട്ടി മദ്യപിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. കൂടാതെ എംടി വാസുദേവന്‍നായര്‍ക്കൊപ്പം മദ്യപിക്കാന്‍ കഴിയാത്തതിലുണ്ടായ വിഷമവും എന്‍എന്‍ ബാലകൃഷ്ണന്‍ പങ്കുവെച്ചു.

ഡിസി ബുക്‌സ് അന്താരാഷ്ട്ര പുസ്‌കോല്‍സവത്തോടനുബന്ധിച്ചാണ് പരിപടി സംഘടിപ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top