മാവൂര്‍: ലോറിയുടെ മുകള്‍ ഭാഗത്ത് പാറപ്പൊടി വിരിച്ച് അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ലോറി മാവൂര്‍ പോലീസ് പിടികൂടി. മാവൂര്‍ എസ്‌ഐ ടി അശോകനും സംഘവുമാണ് മണല്‍ലോറി പിടികൂടിയത്. പെരുമണ്ണ അറത്തില്‍പറമ്പ് കൈമനം റോഡില്‍ വെച്ചാണ്‌ലോറി പിടികൂടിയത്. പരിശോധനയ്ക്കായി കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


