തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പൊതുജനങ്ങള്‍ക്കായി ഹരിതോല്‍സവം-2014 കാര്‍ഷിക പ്രദര്‍ശന വിപണന മേള തുടങ്ങി. ഹരിതവല്‍ക്കരണവും ഭക്ഷ്യസുരക്ഷയും ലക്ഷ്യമാക്കി ചെടികളും ഫല വൃക്ഷത്തൈകളും നടുന്നതിന് പരമാവധി പ്രോല്‍സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദര്‍ശന-വിപണന മേള സംഘടിപ്പിക്കുന്നത്. കാര്‍ഷിക നഴ്‌സറികള്‍ക്ക് പുറമെ ജൈവ വളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, അത്യുല്‍പാദന ശേഷിയുള്ള വിവിധ വിത്തുകള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഇസ്രയേലി ഓറഞ്ച്, തായ്‌ലന്റ് മാവ്, ബാംഗളുര്‍ കറിവേപ്പ്, മലേഷ്യന്‍ പ്ലാവ്, ജാതി, സര്‍വസുഗന്ധി, മാഗോസ്‌ററിന്‍, കനേഡിയന്‍ കണിക്കൊന്ന, ജര്‍ബറ, കുഴിറോബസ്‌ററ വാഴ, തുടങ്ങിയവ പ്രദര്‍ശന വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. ജൈവ വളങ്ങളുടെ സ്റ്റാളുമുണ്ട്, ഹൈ പ്രഷര്‍ വാഷര്‍, ലോണ്‍ റിമൂവര്‍, എഡ്ജ് ട്രിമ്മര്‍ തുടങ്ങിയവയാണ് കാര്‍ഷിക ഉപകരണങ്ങള്‍. അടുക്കള ഉപകരണങ്ങളുടെ സ്റ്റാളുമുണ്ട്.
സര്‍വകലാശാലാ മെയിന്‍ ഗേറ്റിനരികില്‍ സെമിനാര്‍ കോംപ്ലക്‌സ് പരിസരത്താണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. കാലത്ത് പത്ത് മുതല്‍ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. പ്രദര്‍ശനം
ജൂണ്‍ 22 വരെ തുടരും.


