രാജ്യത്ത് സമൂഹവ്യാപനമെന്ന് സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്

രാജ്യത്ത് കോവിഡ് 19 ന്റെ സാമൂഹ്യവാപനം നടക്കുന്നുവെന്ന സൂചന നല്‍കി ഐസിഎംആര്‍ റിപ്പോര്‍ട്ട്. 20 സംസ്ഥാനങ്ങളിലെ 52 ഇടത്ത് സമൂഹവ്യാപനം നടന്നെന്നാണ് സൂചന. രാജ്യത്ത് 1100 ഇടങ്ങള്‍ അതി ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്.
രാജ്യത്ത് ഇതുവരെ 199 പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 30 പേരാണ് രാജ്യത്ത് മരിച്ചത്. 547 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ സമൂഹവ്യാപന സാധ്യത കുറവാണെന്നാണ് പഠനം.
മഹാരാഷ്ട്രയില്‍ അതി ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ നഗരം മുഴവന്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top