വിപണിയില്‍ സ്വര്‍ണവിലയുടെ വന്‍ കുതിച്ചുചാട്ടം. ജൂലൈ മാസം ആരംഭിച്ചതു മുതല്‍ ഏറിയും കുറഞ്ഞും ചാഞ്ചാടുന്ന സ്വര്‍ണവില ഇപ്പോള്‍ മാസത്തിലെ റെക്കോര്‍ഡ് വില പിന്നിടുകയാണ്. ഇന്ന് പവന് 520 രൂപ ഉയര്‍ന്ന് 54,120 രൂപയിലും, ഗ്രാമിന് 65 രൂപ കൂടി 6,765 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ ഗ്രാമിന് 6,700 രൂപയും, പവന് 53,600 രൂപയുമായിരുന്നു വില. രണ്ട് ദിവസമായി വിലയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഇല്ലായിരുന്നു.
ഡോളറിനെതിരേ രൂപ വന്‍ തിരിച്ചടി നേരിടുന്ന സമയമാണിത്. ആഗോള വിപണിയില്‍ എണ്ണവില കുതിപ്പു തുടങ്ങിയതോടെ പണപ്പെരുപ്പ ആശങ്ക വര്‍ധിക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




