HIGHLIGHTS : Sena's sniffer dog becomes pregnant; An inquiry into the incident has been ordered
ബോര്‍ഡര്‍ സെക്യൂരിഫ്ഫി ഫോഴ്‌സ് (ബിഎസ്എഫ്)ന്റെ മേഘാലയിലെ സ്‌നിഫര്‍ ഡോഗ്‌സിലൊരെണ്ണം ഗര്‍ഭിണിയാവുകയും മൂന്ന് കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്തു. ലാല്‍സി എന്ന പെണ്‍നായയാണ് മൂന്ന് നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഇതേ തുടര്‍ന്ന് നായ എങ്ങനെ ഗര്‍ഭിണിയായി എന്ന് കണ്ടെത്താന്‍ സൈനിക കോടതി ഉത്തരവിട്ടു. സംഭവത്തില്‍ നായയുടെ ഉത്തരവാദിത്തമുണ്ടായിരുന്ന ഡെപ്യൂട്ടി കമാന്‍ഡന്റ് റാങ്ക് ഓഫീസര്‍ വിശദീകരണം നല്‍കാന്‍ നിര്‍ദേശം.
ഡിസംബര്‍ 5നാണ് ബാഗ്മാരയിലെ ഔട്ട്‌പോസ്റ്റില്‍ വച്ച് പെണ്‍ സ്‌നിഫര്‍ ഡോഗ് മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത്. എങ്ങനെയാണിത് സംഭവിച്ചത്, എവിടെയാണ് പിഴവ് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് റാങക് ഓഫീസര്‍ വിശദീകരണം നല്‍കണം.

നല്ലരീതിയില്‍ പരിശീലനം ലഭിച്ച സ്‌നിഫര്‍ നായ്ക്കള്‍ നല്ല മേല്‍നോട്ടത്തിലാണ് കഴിയുന്നത്. കൃത്യമായ ഇടവേളകളില്‍ ഹെല്‍ത്ത് ചെക്കപ്പ് അടക്കം നടക്കേണ്ടതാണ്. മറ്റ് നായ്ക്കളുമായി സമ്പര്‍ക്കത്തിലാകാനും ഇവയെ അനുവദിക്കാറില്ല. ബ്രീഡിംഗ് ആണെങ്കില്‍ ഡോക്ടറുടെ നേതൃത്വത്തിലും നിരീക്ഷണത്തിലും സശ്രദ്ധയോടെയാണ് നടത്തുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു