Section

malabari-logo-mobile

പോപ്പ് എമെറിറ്റസ് ബനഡിക്ട് പതിനാറാമന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

HIGHLIGHTS : Chief Minister condoles death of Pope Emeritus Benedict XVI

പോപ്പ് എമെറിറ്റസ് ബനഡിക്ട് പതിനാറാമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം  അറിയിച്ചു. പോപ്പ് എമെറിറ്റസ് ബെനഡിക്ട് പതിനാറാമന്റെ വിയോഗം ലോക വിശ്വാസി സമൂഹത്തിന് വേദനയുണ്ടാക്കുന്നതാണ്. 2005 മുതല്‍ 2013 വരെയുള്ള കാലം ആഗോള കത്തോലിക്കാ സഭയുടെ അധിപതിയായിരുന്നു അദ്ദേഹം. മികച്ച ദൈവശാസ്ത്ര പണ്ഡിതന്‍ കൂടിയായിരുന്ന അദ്ദേഹം ഇസ്ലാം, ജൂത മതങ്ങളുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ പരിശ്രമിച്ചു.

മാനവികതയെയും സഹോദര്യത്തെയും മുറുകെപ്പിടിച്ച വ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്റേത്. ഹിറ്റ്‌ലറിന്റെ സൈന്യത്തില്‍ നിര്‍ബന്ധിത സേവനമനുഷ്ഠിക്കേണ്ടി വന്ന ഘട്ടത്തില്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ ജൂതരേറ്റു വാങ്ങിയ പീഡനങ്ങള്‍ കണ്ടാണ് അദ്ദേഹം മനുഷ്യ സേവകനായി മാറിയത്.

sameeksha-malabarinews

2013 ല്‍ സ്ഥാനത്യാഗം ചെയ്യാന്‍ അദ്ദേഹം കാണിച്ച സന്നദ്ധതയും വലിയ മാതൃകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്റെ വേദനയില്‍ പങ്കുചേരുന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!