ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യന്‍ താരം രാം ചരണും ഭാര്യ ഉപാസന കാമിനേനിയും. ഉപാസന കാമിനേനി പങ്കുവച്ച ചിത്രം ട്വിറ്ററില്‍ ശ്രദ്ധേയം. ഗര്‍ഭകാലത്തെ ഭക്ഷണക്കൊതിയുടെ ചിത്രമാണ് അവര്‍ പോസ്റ്റ് ചെയ്തത്. മെക്സിക്കന്‍ ഭക്ഷണമായ ടാക്കോയും നാച്ചോസുമെല്ലാം ഉപാസനയുടെ മുന്നിലെ ടേബിളിലുണ്ട്. കൊതിയോടെ ഭക്ഷണം കഴിക്കാനൊരുങ്ങിയിരിക്കുന്ന സന്തോഷമുള്ള ഉപാസനയുടെ ചിത്രമാണ് അവര്‍ പോസ്റ്റ് ചെയ്തത്. ഗര്‍ഭകാലത്തെ ഭക്ഷണക്കൊതിയോട് കൂടി ഈ വര്‍ഷത്തിന് വിരാമമിടുന്നു എന്ന കുറിപ്പോടെയാണ് അവര്‍ ചിത്രം പോസ്റ്റ് ചെയ്തത്.
സൂപ്പര്‍ താരം രാം ചരണിന്റെ ഭാര്യയാണ് ഉപാസന കാമിനേനി. തെലുങ്ക് സിനിമാലോകത്തെ തന്നെ ഏറ്റവും അറിയപ്പെടുന്ന താരകുടുംബമാണ് രാം ചരണിന്റേത്. അച്ഛന്‍ ചിരഞ്ജീവി, ചിരഞ്ജീവിയുടെ അനന്തരവന്‍ അല്ലു അര്‍ജുന്‍ എന്നിവരെല്ലാം ഇന്ത്യയില്‍ സിനിമയിലെ മിന്നും താരങ്ങളാണ്.
ഡിസംബര്‍ 12നാണ് രാം ചരണ്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ താന്‍ അച്ഛനാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.
2012ലായിരുന്നു രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം. പത്ത് വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ആദ്യ കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോള്‍ ഇരുവരും ഏറെ സന്തോഷത്തിലാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




